സംസ്ഥാനത്ത് പാൽവില കൂട്ടാൻ സാധ്യതയെന്ന് മന്ത്രി, വില കൂട്ടണമെന്ന് യൂണിയനുകൾ

ന്യൂഡൽഹി: സംസ്ഥാനത്ത് പാൽവില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് മൃഗ സംരക്ഷണ ക്ഷീരോത്പാദക വകുപ്പ് മന്ത്രി ചിഞ്ചു റാണി . മിൽമയും കർഷകരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തേ ലീറ്ററിന് 10 രൂപ കൂട്ടണമെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി യോഗം ശുപാർശ ചെയ്തിരുന്നു. എറണാകുളം, മലബാർ യൂണിയനുകളും വില വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഉത്പാദന ചെലവ് വർധിച്ചത് ചൂണ്ടിക്കാട്ടിയാണിത്.
ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായ വില കിട്ടാത്തതിനാൽ ചെറുകിട കർഷകരും ഫാം ഉടമകളും ക്ഷീരോത്പാദനത്തിൽ നിന്ന് പിന്മാറുകയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. 2022 ഡിസംബറിലാണ് ഇതിനു മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page