കുമ്പള: കുമ്പള പഞ്ചായത്ത് കുമ്പള ടൗണില്‍ നിര്‍മ്മിച്ച ബസ് വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ അതിനെക്കുറിച്ചു അന്വേഷണം നടത്തണമെന്നു പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫ്, തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്, സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ എന്നിവരോട് അഭ്യര്‍ഥിച്ചു. ഇത് സംബന്ധിച്ചു ഇരുവര്‍ക്കും കത്ത് അയച്ചിട്ടുണ്ടെന്നു അറിയിപ്പില്‍ താഹിറ പറഞ്ഞു. ടൗണിലെ ട്രാഫിക് പരിഷ്‌കാരവുമായി ബന്ധപ്പെട്ടാണ് ബസ് വെ യ്റ്റിംഗ് ഷെഡ് നിര്‍മ്മാണം അക്രഡിറ്റ് ഏജന്‍സിയായ ഹാബിറ്റാറ്റ് മുഖേന നടത്തുന്നത്. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവൃത്തി പൂര്‍ത്തിയായപ്പോഴാണ് വിവിധ കോണുകള്‍ അഴിമതി ആരോപണം ഉയര്‍ത്തുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കൂടി അഴിമതി ഉന്നയിച്ച സാഹചര്യത്തിലാണ് പരാതി എന്ന് അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
