കാസര്‍കോട് : കെ.എസ്.എസ്.പി.എ സംസ്ഥാന വ്യാപകമായി കരിദിനം ആചരിച്ചു. കാസര്‍കോട് നിയോജക മണ്ഡലം കമ്മറ്റി സബ് ട്രഷറിക്കു മുന്നില്‍ പ്രതിഷേധപ്രകടനവും വിശദീകരണ യോഗവും നടത്തി. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ്ബീഗം ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ പരിഷ്‌കരണം അട്ടിമറിച്ച സര്‍ക്കാര്‍ നടപടി തിരുത്തുക. 6 ഗഡു കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. എം.കെ.സി. നായര്‍ അധ്യക്ഷത വഹിച്ചു. കെ.പി. ബലരാമന്‍ നായര്‍, പുരുഷോത്തമന്‍ കാടകം, വി.വി. ജയലക്ഷ്മി, കെ.രമണി, കെ.വി. മുകുന്ദന്‍, പി.നാരായണന്‍, പി.എസ്.സന്തോഷ് കുമാര്‍, സൂര്യനാരായണ ഭട്ട്, ഉഷ, പി.എ. പള്ളിക്കുഞ്ഞി, തിലക കെ, ശോഭന ശ്രീധരന്‍, സുജാത കെ, സുശീല കെ.സി. പ്രസംഗിച്ചു.
