കാസര്‍കോട്: ഓട്ടോ ഡ്രൈവറായിരുന്ന കൂട്ടുകാരന്‍ ഭാരതാംബയെ കാത്തു സംരക്ഷിക്കാന്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നതില്‍ കൂട്ടുകാര്‍ വിവരണാതീതമായി സന്തോഷം പ്രകടിപ്പിച്ചു. കരസേനയില്‍ ചേര്‍ന്ന ചൗക്കി കെ കെ പുറത്തെ രഞ്ജിത്തിനു ചൗക്കി ഓട്ടോസ്റ്റാന്റ് പ്രവര്‍ത്തകരും ബദ്രഡുക്ക യുവതേജസ് സംഘം പ്രവര്‍ത്തകരും മനസ്സു നിറയെ സന്തോഷം പകര്‍ന്നു കൊടുത്തു.
രഞ്ജിത്തിന്റെ അര്‍പ്പണ ബോധവും ലക്ഷ്യബോധവും കഠിനാധ്വാനവും സഹപ്രവര്‍ത്തകര്‍ക്കും നാടിനും എന്നും ആവേശമായിരിക്കുമെന്ന് അനുമോദനയോഗത്തില്‍ അവര്‍ വെളിപ്പെടുത്തി. രഞ്ജിത്തിന്റെ സൈനിക സേവനത്തിനുള്ള സ്ഥാന ലബ്ധി നാടിനും യുവ സമൂഹത്തിനു എന്നും ലക്ഷ്യബോധം പകരുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രഞ്ജിത്തിനുള്ള യുവ തേജസ് സംഘത്തിന്റെ അഭിനന്ദനം സംഘടനയുടെയും യുവ സമൂഹത്തിന്റെയും നാടിന്റെയും ധന്യമായ അഭിമാന മുഹൂര്‍ത്തമാണെന്ന് അവര്‍ ആശംസിച്ചു.
