കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എരുതുംകടവിലെ വീട്ടമ്മ മരിച്ചു. പറക്കതൊട്ടി എരുതുംകടവ് ഇബ്രാഹിമിന്റെ ഭാര്യ ഫൗസിയ എരുതും കടവ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം ബുധനാഴ്ച ളുഹര്‍ നിസ്‌കാരത്തിന് ശേഷം എരുതുംകടവ് ജുമാമസ്ജിദില്‍. മക്കള്‍: മുഹമ്മദ്(ദുബൈ), മുഹ്‌സിന. മരുമകന്‍ ഷര്‍ബാസ് നെല്ലിക്കുന്ന്. സഹോദരന്‍: ഫൈസല്‍ ബോവിക്കാനം.
