കൊച്ചി: നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിൽ നായികയാകുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെയാണ് വിസ്മയയുടെ സിനിമയിലെ അരങ്ങേറ്റം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുക. മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമ പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രമാണിത്.എഴുത്തുകാരി കൂടിയായ വിസ്മയ, കവിതാസമാഹാരമായ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് പുറത്തിറക്കിയിരുന്നു. തായ് ആയോധനകലയായ മുവായ് തായും അഭ്യസിച്ചിട്ടുണ്ട്. പ്രണവിനു പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്.
