കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷനു മുന്‍പിലെ ബാങ്ക് റോഡ് ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ദുസ്സഹമാവുന്നു.നാല് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണ് ഇവിടെ ഒഴിയാത്ത ഗതാഗത കുരുക്കില്‍പ്പെടുന്നത്.നാല് റോഡിലും വണ്‍വേ സംവിധാനം ഇല്ലാത്തത് രൂക്ഷമായ ഗതാഗത കുരുക്കിന് വഴിയൊരുക്കുന്നു.
തിരക്കൊഴിവാക്കാന്‍ ചില നേരങ്ങളില്‍ ട്രാഫിക് പോലീസ് ഉണ്ടാകാറുണ്ടെങ്കിലും അ ല്ലാത്ത സമയത്താണ് ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടുപോകുന്നത്. തൊട്ട ടുത്ത ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പലപ്പോഴുമിവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.
ജംഗ്ഷന് തൊട്ടടുത്ത കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ നിന്ന് ഇറങ്ങുന്ന ബസ്സുകളും ഗതാഗതക്കുരുക്കില്‍പ്പെടുന്നു.ജംഗ്ഷനില്‍ നിന്ന് നെല്ലിക്കുന്ന്,ചേരങ്കൈ കടപ്പുറം ഭാഗത്തേക്ക് കൂടുതല്‍ വാഹനങ്ങള്‍ പോകുന്നതും ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നു.നഗര മധ്യത്തിലുള്ള പ്രസ്തുത റോഡ് ‘വണ്‍വേ’ സംവിധാനമാക്കേണ്ട സമയം അതിക്രമിച്ചെന്ന് വാഹന ഉടമകളും, വ്യാപാരികളും പറയുന്നു. ഗതാഗതക്കുരുക്ക് പലപ്പോഴും വാഹന ഉടമകള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുന്ന സാഹചര്യവും ഉണ്ടാക്കുന്നുണ്ട്.
