കാസര്‍കോട്: ഒരുവര്‍ഷം മുടങ്ങിയ ശമ്പളപരിഷ്‌കരണം ഇനിയെങ്കിലും നടപ്പാക്കണമെന്നാവശ്യപ്പെട്ടു എന്‍ജിഒ സംഘ് സിവില്‍ സ്റ്റേഷനില്‍ ഉപവാസസമരം നടത്തി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനില്‍ പിസി പുളുവിഞ്ചി, രവികുമാര്‍ കെ, രവീന്ദ്രന്‍ കൊട്ടോടി, രഘുനാഥന്‍ സന്തോഷന്‍. വി, ടി. തുളസീധരന്‍, ടി രഞ്ജിവ് രാഘവന്‍ സന്തോഷ് നെക്രാജെ പ്രസംഗിച്ചു.
