കാസർകോട് : കുമ്പള ടൗണിലെ ബസ് ഷെർട്ടർ നിർമ്മാണത്തിൽ അഴിമതി ആരോപണം ഉന്നയിച്ച് വിവാദമുണ്ടാക്കുന്നത് പഞ്ചായത്ത് തിരഞ്ഞടുപ്പ് മുന്നിൽ കണ്ടാണെന്ന് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് ബി എൻ മുഹമ്മദലി, ജനറൽ സെക്രട്ടറി യൂസുഫ് ള്ളുവാർ പറഞ്ഞു.എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് ബസ് ഷെൽട്ടർ നിർമ്മാണചുമതല അക്രഡിറ്റ് ഏജൻസിയായ ഹാബിറ്റാറ്റിനെ ഏൽപിച്ചത്. ഇതിന് ഗ്രാമ പഞ്ചായത്തിലെ 23 മെമ്പർമാരുടെയും അംഗീകാരമുണ്ട്. സമാന രീതിയിൽ ജില്ലയിലും സംസ്ഥാനത്തും പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇടത് പക്ഷം ഭരിക്കുന്ന കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിച്ചതും ഹാബിറ്റാറ്റ് ആണ് . കുമ്പള ടൗണിൽ ട്രാഫിക് പരിഷ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബസ് ഷെർട്ടർ നിർമ്മിക്കുന്നത്. ട്രാഫിക് പരിഷ്കാരം വൈകിപ്പിക്കാനാണ് അഴിമതി ഉന്നയിക്കുന്നവർ ലക്ഷ്യമിടുന്നത്.ബസ് ഷെൽട്ടർ നിർമ്മാണത്തിൽ അഴിമതിയുണ്ടെങ്കിൽ വിജിലൻസോ തദ്ദേശ സ്വയംഭരണ വകുപ്പോ അന്വേഷിച്ച് നടപടി സ്വീകരിക്കണമന്നാണ് പാർട്ടി നിലപാടെന്നു അറിയിപ്പിൽ അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണം ഉന്നയിച്ച് പരാതി നൽകിയവർ ഇത്തരത്തിൽ പരാതി നൽകിയവർ അന്വേഷണ ഏജൻസികള കൊണ്ട് വേഗത്തിൽ അന്വേഷണം നടത്തിച്ചു സത്യം ജനങ്ങളെ അറിയിക്കണം. ഇതിന് മുസ്ലിം ലീഗിന്റെ പൂർണ പിന്തുണഅദ്ദേഹം വാഗ്ദാനം ചെയ്തു.
