പാർട്ടി വിരുദ്ധ പ്രവർത്തനം; എൻ.കെ. സുധീറിനെ തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കി പി.വി. അൻവർ

മലപ്പുറം: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിൽ പൊട്ടിത്തെറി. തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ. സുധീറിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായി സംസ്ഥാന കൺവീനർ പി.വി. അൻവർ പ്രഖ്യാപിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് 3 വർഷത്തേക്ക് പുറത്താക്കിയത്.
കോൺഗ്രസ് നേതാവായിരുന്ന സുധീർ ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിച്ചതോടെയാണ് അൻവറിനൊപ്പം കൂടിയത്. എൽഡിഎഫ് വിട്ടതിനു പിന്നാലെ അൻവർ രൂപം നൽകിയ ഡിഎംകെ എന്ന സംഘടനയിൽ അംഗമായി. തുടർന്ന് ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും 3920 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും അൻവറിന്റെ പ്രചാരണങ്ങളിൽ സജിവമായിരുന്നു. എഐസിസി അംഗമായ സുധീർ ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page