കുമ്പള: കുമ്പള ബസ് സ്റ്റാന്റ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ള തുക ഒരു കാരണവശാലും അനുവദിക്കരുതെന്നു കുമ്പള പഞ്ചായത്തു ബിജെപി സംഘം പഞ്ചായത്ത് സെക്രട്ടറിയോട് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്റുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും അതിനെക്കുറിച്ചു സമഗ്രമായി അന്വേഷിച്ചു കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പരാതിയില്‍ പറഞ്ഞു. ബിജെപി മണ്ഡലം സെക്രട്ടറി പ്രദീപ് കുമാര്‍, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രേമലത, സുജിത് റൈ, പ്രസാദ് റൈ മാദ്വ, വിവേകാനന്ദ ഷെട്ടി, പഞ്ചായത്ത് മെമ്പര്‍മാരായ സുലോചന, മോഹന്‍ കെ. അജയ് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
