കാസർകോട് : രാജ്യ ത്തിന്റെ വളർച്ചക്കും, പുരോഗതിക്കും സാമ്പത്തിക ഭദ്രതക്കും ജീവിതം സമർപ്പിച്ച പ്രവാസി സമൂഹത്തോട് സർക്കാറുകൾ കാണിക്കുന്ന വഞ്ചന
അവസാനിപ്പിക്കണമെന്ന്
മുസ്ലിം ലീഗ് ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി ആവശ്യപ്പെട്ടു.
പ്രവാസികളുടെ ആവശ്യങ്ങൾ പരിഹരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്നു അദ്ദേഹം പറഞ്ഞു.
തിരിച്ചു വന്ന പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി ലീഗ് നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കളക്ട്രേറ്റിന് മുമ്പിൽ നടന്ന അവകാശ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരിച്ചുവന്ന പ്രവാസികളുടെഎണ്ണം കേരളത്തിൽ പതിനഞ്ച്ലക്ഷത്തിലധികമാണ്.അവർ നേരിടുന്ന പ്രശ്നങ്ങളോട് സർക്കാർ അനുഭാവനിലപാട് പ്രകടിപ്പിക്കണം.
തിരിച്ചു വന്ന പ്രവാസികൾക്ക് ഇൻഷൂർ ആനുകൂല്യങ്ങളും, തിരിച്ചറിയൽ കാർഡും
നൽകുക,അറുപത് വയസ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അടക്കമുള്ള പദ്ധതികൾ ആവിഷ്ക്കരിക്കു ക,പ്രവാസി പെൻഷൻ കൃത്യ സമയത്ത് വിതരണം ചെയ്യുക, പെൻഷൻ അപേക്ഷകൾ തീർപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്
അവകാശ സമരം നടത്തിയത്.
ഗഫൂർ തളങ്കര അധ്യക്ഷത വഹിച്ചു.
ഖാദർ ഹാജി ചെങ്കള,
ബഷീർ വെള്ളിക്കോത്ത്,
കെ.ഇ.എ. ബക്കർ , അബ്ദുല്ല കുഞ്ഞി ചെർക്കള , അസീസ് മരിക്കെ , കാപ്പിൽ മുഹമ്മദ് പാഷ , ടി.പി. കുഞ്ഞബ്ദുല്ല ഹാജി, സലാം ഹാജി, സെഡ് എ മൊഗ്രാൽ , ജാഫർ, കെ. കെ ശാഫി ഹാജി, അബ്ദുൽ റഹ്മാൻ കണ്ടത്താട് , മുനീർ പി. ചെർക്കള, അഹമ്മദലി മൂഡം ബയൽ , കുഞ്ഞാമു ബെദിര , എ.എം ഇബ്രാഹിം,മുഹമ്മദ് സുലൈമാൻ,എ.കെ.അബ്ദുല്ല,പി.എം.ഫൈസൽ,എ.അബ്ദുല്ല,അസീസ് പ്രസംഗിച്ചു
