കാസര്‍കോട്: നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ യുവാവിനെ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, കൊളവയല്‍, ഇട്ടമ്മലിലെ പി.പി നിസാമുദ്ദീ(35)നെയാണ് ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ പി. അജിത്ത് കുമാര്‍ അറസ്റ്റു ചെയ്തത്. പുതിയ നിയമപ്രകാരം കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനിലെ ആദ്യത്തെ അറസ്റ്റാണിത്.
നൂറുദ്ദീനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 72.73 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഇതിനു പുറമെ ബേക്കല്‍ പൊലീസില്‍ രണ്ടു ലഹരിക്കേസുകള്‍ കൂടിയുണ്ടെന്ന് പൊലീസ് അറിയിച്ചു. പുതിയ നിയമപ്രകാരം കാസര്‍കോട് ജില്ലയില്‍ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നിസാമുദ്ദീന്‍. പൊലീസ് സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ എ.ആര് ശാര്‍ങ്ധരന്‍, അഡീ.എ.എസ്.ഐ, എം. പ്രകാശന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.ആര് സനോജ്, ബി.വി ബൈജു എന്നിവരും ഉണ്ടായിരുന്നു.
