മധുരം വാഗ്ദാനം ചെയ്ത് കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി; 18 വയസുകാരന്‍ ബന്ധുവായ നാലുവയസുകാരിയെ ബലാത്സംഗം ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 18 വയസുകാരന്‍ നാലു വയസുള്ള ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സത്ന ജില്ലാ ആസ്ഥാനത്തുനിന്ന് 33 കിലോമീറ്റര്‍ അകലെയുള്ള ഉച്ചേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരം വാഗ്ദാനം ചെയ്ത പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് റെയില്‍വേ ട്രാക്കിനു സമീപമുള്ള കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി ബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. നിലവിളികേട്ട് സമീപത്തെ വയലിലൂടെ നടക്കുകയായിരുന്ന സ്ത്രീകള്‍ സ്ഥലത്തു എത്തുകയും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് കുടുംബാംഗങ്ങള്‍ക്കു കൈമാറി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ 18 വയസ്സുകാരനെ ചോദ്യം ചെയ്തുവരികയാണെന്ന് ഉച്ചേര പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സതീഷ് മിശ്ര പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page