കാസര്‍കോട്: ബസ് കയറിപ്പോയ യുവതി തിരിച്ചെത്തിയില്ല എന്ന പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നെക്രാജെ, ചേടിക്കാന ഹൗസിലെ മഞ്ജുള (38)യെ ആണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് നെക്രാജെയില്‍ നിന്നു ബസ് കയറിപ്പോയതാണെന്നും അതിനു ശേഷം തിരിച്ചെത്തിയില്ലെന്നും സഹോദരി ഭര്‍ത്താവ് ബദിയഡുക്ക പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു.
