കാസര്‍കോട്: വിവാഹ വാഗ്ദാനം നല്കി 32കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. മമഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരിയായ യുവതി നല്കിയ പരാതി പ്രകാരം പത്വാടിയിലെ വിനോദ് കുമാറിനെതിരെ കേസെടുത്തു. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
മെയ്, ജൂണ്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.
