കൊച്ചി: സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് പിന്‍ഭാഗത്ത് കാറ്റടിപ്പിച്ചു പരിക്കേല്‍പ്പിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരം. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരിക്കേറ്റത്. യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഉള്‍പ്പടെ ഗുരുതര പരിക്കുണ്ട്. കുടല്‍ പൊട്ടിയ നിലയിലായ യുവാവ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. കഴിഞ്ഞ 18ന് ഓടക്കാലിയിലെ സ്മാര്‍ട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസര്‍ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. ഫാക്ടറിയിലെ ജോലി കഴിഞ്ഞ് ശരീരത്തിലെ പൊടികളയുന്നതിനിടെ സുഹൃത്തുക്കള്‍ തമാശയ്ക്ക് പിന്‍ഭാഗത്ത് കാറ്റടിപ്പിക്കുകയായിരുന്നു. ശക്തിയുള്ള കാറ്റായതിനാല്‍ ഇത് മലദ്വാരത്തിലൂടെ ശരീരത്തിനകത്തേക്ക് കയറി കുടല്‍പെട്ടി. സുഹൃത്തുക്കള്‍ തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചു. കമ്പനിയില്‍ യുവാവിനൊപ്പം തന്നെ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ പ്രശാന്ത് ബഹറ, ബയാഗ് സിംഗ് എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
