കുമ്പള മുജങ്കാവിലെ യക്ഷഗാന കലാ അക്കാദമി: മണ്ഡലം കോൺ.പ്രസിഡന്റിന്റെ പരാതിയിൽ പുതുജീവൻ നൽകാൻ സർക്കാർ നടപടി
കുമ്പള:നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച കുമ്പള മുജങ്കാവിലെ യക്ഷഗാന കുലപതി കുമ്പള പാർഥി സുബ്ബ സ്മാരക യക്ഷഗാന കലാകേന്ദ്ര പുനസ്ഥാപിക്കാനും, അറ്റകുറ്റപ്പണികൾ നടത്താനും നടപടി ആരംഭിച്ചു. കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി 2024 ഡിസംബർ മാസം 20ന് സർക്കാറിന്റെ “കരുതലും കൈത്താങ്ങും” താലൂക്ക് അദാലത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ജില്ലാ അക്കൗണ്ട്സ് ഓഫീസർ ഇക്കാര്യം അറിയിച്ചത്. തുളു നാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തെയും, യക്ഷഗാന കുലപതി പാർഥി സുബ്ബനെയും സർക്കാർ അവഹേളിക്കുകയാണെന്നു രവി …