കുവൈത്ത് സിറ്റി: അസുഖത്തെ തുടര്‍ന്ന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശിയായ ഡോക്ടര്‍ കുവൈറ്റില്‍ മരിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശിനി ഡോ.നിഖില പ്രഭാകരന് (36) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നാഴ്ചയായി വൃക്ക രോഗത്തെ തുടര്‍ന്ന് കുവൈറ്റിലെ അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിലാണ് നിഖില ജോലി ചെയ്തിരുന്നത്. അസുഖത്തെത്തുടര്‍ന്ന് ജോലി രാജി വെക്കുകയായിരുന്നു. തിരുവന്തപുരം സ്വദേശിയും കുവൈറ്റിലെ അല്‍ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭര്‍ത്താവ്. ഗള്‍ഫ് ഇന്ത്യന്‍ സ്കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിവാന് ഏക മകന്. ഫഹാഹീലില്‍ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്. മാതാവ്: റീജ. വര്‍ഷ സഹോദരിയാണ്. കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസോസിയേഷന് ഫഹാഹീല്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു. നിഖിലയുടെ നിര്യാണത്തില്‍ കെഇഎ കുവൈറ്റ് അനുശോചിച്ചു. മൃതദേഹം നാട്ടില്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.
