യൂട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിക്കെതിരെ അപവാദ പ്രചരണം: കാസർകോട് ഡിപ്പോയിലെ ഡ്രൈവറെ പിരിച്ചുവിട്ടു

തിരുവനന്തപുരം: സമൂഹ മാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ച ഡ്രൈവറെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. യൂട്യൂബ് ചാനലിലൂടെ കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തിയ വി. ഹരിദാസിനു എതിരെയാണ് നടപടി. കാസർകോട് ഡിപ്പോയിലെ ഡ്രൈവറായ ഹരിദാസ് ഗുരുതര അച്ചടക്കലംഘനം നടത്തിയതായി കെഎസ്ആർടിസി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സ്വഭാവ ദൂഷ്യമുള്ളയാളാണ് ഹരിദാസെന്ന് പിരിച്ചു വിടുന്ന ഉത്തരവിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഇയാളെ പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ വിഡിയോ പ്രചരിച്ചത്. ഇതിനെതിരെ കോന്നി സ്വദേശി കെഎസ്ആർടിസി സിഎംഡിക്കു പരാതി നൽകുകയായിരുന്നു. തുടർന്ന് ഹരിദാസിനോടു വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്ന് സമാന കുറ്റകൃത്യങ്ങൾ മുൻപും ചെയ്തിട്ടുള്ളത് ചൂണ്ടിക്കാട്ടി അച്ചടക്കനടപടി സ്വീകരിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page