പരിപ്പുവടയിൽ തേരട്ട: പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെ, ബേക്കറി പൂട്ടി അധികൃതർ

തൃശൂർ: പുതുക്കാട് ബേക്കറിയിൽ നിന്നു വാങ്ങിയ പരിപ്പുവടയിൽ തേരട്ട. ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ബേക്കറി അടപ്പിച്ചു. പുതുക്കാട് സിഗ്നൽ ജംക്ഷന് സമീപം പ്രവർത്തിക്കുന്ന ഈറ്റ്സ് ആന്റ് ട്രീറ്റ്സ് എന്ന ബേക്കറിയിൽ നിന്നു വാങ്ങിയ പരിപ്പുവടയിൽ നിന്നാണ് ചത്ത തേരട്ടയെ ലഭിച്ചത്. കേരളബാങ്കിലെ ജീവനക്കാർ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പരിപ്പുവടയിലാണ് തേരട്ട ഉണ്ടായിരുന്നത്. പാതി കഴിച്ച ശേഷമാണ് ഇതു ശ്രദ്ധയിൽപെട്ടത്. ഉടൻ ബാങ്ക് ജീവനക്കാർ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. തുടർന്ന് പുതുക്കാട് ഹെൽത്ത് ഇൻസ്പെക്ടർ ആർ. രാജേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി ബേക്കറി പൂട്ടാൻ നിർദേശിച്ചു. പഞ്ചായത്തിന്റെ ലൈസൻസ് ഇല്ലാതെയാണ് ബേക്കറി പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. ബേക്കറിയിലെ ജീവനക്കാരിൽ ഒരാൾക്കു മാത്രമാണ് ഹെൽത്ത് കാർഡുള്ളത്. രാത്രിയും പകലും പ്രവർത്തിക്കുന്ന കടയിൽ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page