കൊച്ചി: എറണാകുളം ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു ചാടിയ 16 വയസ്സുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുട്ടി ബസിൽ നിന്നു തെറിച്ചു വീണെന്നാണ് കരുതിയിരുന്നത്. എന്നാൽ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ബസിന്റെ തുറന്നു കിടന്ന റോഡിലൂടെ പുറത്തേക്ക് ചാടിയ കുട്ടി തലയുടെ പിൻഭാഗം ഇടിച്ചു വീഴുകയായിരുന്നു. ഓട്ടോമേറ്റഡ് ഡോർ അടയ്ക്കാതെ ബസ് ഓടിച്ചതിനു ഡ്രൈവർക്കെതിരെ കേസെടുത്തു. കുട്ടി എന്തിനാണ് ചാടിയതെന്ന വിവരം പുറത്തുവന്നിട്ടില്ല. അസ്വാഭാവിക മരണത്തിനു കേസ് റജിസ്റ്റർ ചെയ്ത കണ്ണമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
