കുമ്പളയിലെ ഗതാഗത നിയമലംഘനത്തിന് കൂട്ടത്തോടെ നോട്ടീസ്; റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഗതാഗത കമ്മീഷണറോട് നിര്‍ദ്ദേശിച്ചു

കാസര്‍കോട്: കുമ്പളയില്‍ 400ല്‍പ്പരം പേര്‍ക്ക് കൂട്ടത്തോടെ ഗതാഗത നിയമലംഘനത്തിന് നോട്ടീസ് നല്‍കിയ സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഇടപെടല്‍. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഗതാഗത നിയമലംഘനത്തിന്റെ പേരില്‍ കൂട്ടത്തോടെ നോട്ടീസ് ലഭിച്ച കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് കാരവല്‍ മീഡിയയാണ്. കുമ്പള ടൗണിനു സമീപത്ത് റോഡ് ഡിവൈഡറില്‍ 2023ലാണ് മോട്ടോര്‍ വാഹന വകുപ്പ് എ.ഐ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ പ്രസ്തുത ക്യാമറ പ്രവര്‍ത്തന ക്ഷമമല്ലെന്നാണ് ഇതു വഴി വാഹനങ്ങള്‍ ഓടിച്ചിരുന്നവര്‍ കരുതിയിരുന്നത്. ഗതാഗത ലംഘനത്തിനു നോട്ടീസ് ലഭിക്കാത്തതാണ് ഇത്തരമൊരു ധാരണ ഉണ്ടാകാന്‍ ഇടയാക്കിയത്. എന്നാല്‍ 2025 ജൂണ്‍ ഒന്നു മുതല്‍ ഗതാഗത ലംഘനത്തിനു നോട്ടീസ് ലഭിച്ചു തുടങ്ങുകയായിരുന്നു. 2023ല്‍ ഇതുവരെയുള്ള എല്ലാ നിയമ ലംഘനങ്ങള്‍ക്കും പിഴ അടക്കണമെന്നാണ് നോട്ടീസിലെ ആവശ്യം. 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപയിലധികം രൂപ അടക്കാനാണ് പലരോടും നോട്ടീസില്‍ ആവശ്യപ്പെട്ടത്.
നോട്ടീസ് ലഭിച്ചവര്‍ ജൂണ്‍ രണ്ടിനു രാവിലെ ക്യാമറക്കു മുന്നില്‍ ഒത്തുകൂടി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നോട്ടീസ് ലഭിച്ചവരെല്ലാം ചേര്‍ന്ന് വാട്‌സ്ആപ്പ് കൂട്ടായ്മയും ഉണ്ടാക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page