ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു; മുളിയാര്‍ സ്വദേശിയുടെ 19,36,000 രൂപ തട്ടിയെടുത്തു, സൈബര്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പരിചയപ്പെട്ട സംഘം യുവാവിന്റെ 19,36,000 രൂപ തട്ടിയെടുത്തതായി പരാതി. മുളിയാറിലെ കെ.ടി ഷിനോജ് കുമാറി (37)ന്റെ പരാതിയില്‍ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. 2025 ഫെബ്രുവരി 25 മുതല്‍ മെയ് 29 വരെയുള്ള ദിവസങ്ങളിലാണ് പണം തട്ടിയെടുത്തതെന്നു പരാതിയില്‍ പറഞ്ഞു. ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പരിചയപ്പെട്ട സംഘം പ്ലസ് 500, ഗ്ലോബല്‍ സിഎസ് എന്ന കമ്പനിയുടെ ട്രേഡിംഗ് നടത്തിയാല്‍ നല്ല ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയതെന്നു പരാതിയില്‍ പറയുന്നു. വാട്‌സ്ആപ് വഴി ലിങ്ക് അയച്ചു കൊടുത്ത് ടെലഗ്രാം വഴി വിവരങ്ങള്‍ കൈമാറി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചു കൊടുക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീടാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി പരാതിക്കാരനു വ്യക്തമായത്.
സമാനരീതിയില്‍ 68,05000 രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അമ്പലത്തറ പൊലീസും കേസെടുത്തു. പനയാല്‍, കരുവാക്കോട്ടെ അനീഷ് കുമാറിന്റെ ഭാര്യ പുല്ലൂര്‍, കുമ്പളയിലെ കെ. അഞ്ജലിയുടെ പരാതി പ്രകാരമാണ് കേസ്. പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്നു പല തവണയായാണ് പണം തട്ടിയതെന്നു പരാതിയില്‍ പറഞ്ഞു. തന്റെ സ്വര്‍ണ്ണം ഉള്‍പ്പെടെ പണയപ്പെടുത്തിയാണ് പണം നല്‍കിയതെന്നും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page