കാസര്‍കോട്: ദീര്‍ഘ കാലത്തെ സേവനത്തിനുശേഷം സര്‍വീസില്‍ നിന്ന് വിരമിച്ച ചെങ്കള സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.ഗിരിധരന് ഭരണസമിതിയും ജീവനക്കാരും ഹൃദ്യമായ യാത്രയയപ്പ് നല്‍കി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു. 1992 -ല്‍ ബാങ്ക് രൂപവത്കരണം തൊട്ട് ബാങ്കിന്റെ ഇന്ന് കാണുന്ന വളര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തിയായ പി. ഗിരിധരന്റെ കഠിനാദ്ധ്വാനവും അര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനവുമാണ് ബാങ്കിനെ വളര്‍ച്ചയുടെ അഭിമാനകരമായ മുന്നേറ്റത്തിലെത്തിച്ചതെന്നു രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ബാങ്ക് പ്രസിഡന്റ് കുഞ്ഞുകൃഷ്ണന്‍ നായര്‍ കാട്ടുകൊച്ചി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്‍, സഹകരണ സംഘം മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി.കുഞ്ഞികണ്ണന്‍, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ ജെ.അശോക് ഷേണായി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.കെ. വിനോദ് കുമാര്‍, മുസ്ലിം ലീഗ് മുന്‍ ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, സിപിഎം ചെങ്കള ലോക്കല്‍ സെക്രട്ടറി കെ.വി.ബാലരാജ്, ബാങ്ക് വൈസ് പ്രസിഡണ്ട് അഹമ്മദ് കബീര്‍, ഇക്ബാല്‍ ചേരൂര്‍, സി.എച്ച് .വിജയന്‍ ബി കെ കുട്ടി, ബി.വിഷ്ണു കക്കില്ലായ, എം.ഭവാനി, കെ. കനകം, പി.ഗിരിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ പൈലറ്റ് ആയി ജോലിയില്‍ പ്രവേശിച്ച ബാങ്ക് സെക്രട്ടറി പി.ഗിരിധരന്റെ മകന്‍ പി.സിദ്ധാര്‍ഥനെയും ചടങ്ങില്‍ ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് അനുമോദിച്ചു.
