കാസര്‍കോട്: ഹേരൂര്‍, ചോക്കെക്കുന്നിലെ കോഴിയങ്കകേന്ദ്രത്തില് കുമ്പള പൊലീസിന്റെ മിന്നല്‍ റെയ്ഡ്. നാലു അങ്കക്കോഴികളുമായി അഞ്ചു പേര് അറസ്റ്റില്‍. തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷ്, പൊലീസുകാരായ ചന്ദ്രന്, മനു, അജീഷ് എന്നിവര്‍ കോഴിയങ്കം നടക്കുന്ന കേന്ദ്രം വളഞ്ഞത്. ഹേരൂരിലെ രവി ഷെട്ടി (48), മധൂര്‍, മുട്ടത്തൊടിയിലെ കരുണാകരന് (43), കയ്യാറിലെ റെയ്മണ്ട് ഡിസൂസ (60), ഹേരൂരിലെ ഐത്തപ്പ പൂജാരി (62), ബാലകൃഷ്ണ ഷെട്ടി (58)എന്നിവരെ പിടികൂടിയതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്നു 6400 രൂപ പിടികൂടിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
