മഞ്ചേശ്വരത്ത് വന്‍ കഞ്ചാവ് വേട്ട; വീട്ടില്‍ ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച 33 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സോങ്കാല്‍ , കൊടങ്കെ റോഡില്‍ വന്‍ കഞ്ചാവ് വേട്ട . 33 കിലോ കഞ്ചാവുമായി കൊടങ്കെയിലെ കൗശിക് നിലയത്തില്‍ എ.അശോക( 45 )നെ മ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രി 11 മണിയോടെ അശോകന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടു ചാക്കുകളില്‍ കെട്ടിവച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പൊലീസ് പറഞ്ഞു. മഞ്ചേശ്വരം പൊലീസ് …

ബസും കാറും കൂട്ടി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്:ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. വൊര്‍ക്കാടി തോക്കെയിലെ സിപ്രിയന്‍ ഡിസൂസയുടെ മകന്‍ കെല്‍വിന്‍ ഡിസൂസ (17) യാണ് മരിച്ചത്. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ഞായറാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്. പൊസോട്ട് ദേശീയപാതയിലെ സര്‍വ്വീസ് റോഡില്‍ വെളളിയാഴ്ച്ച രാവിലെ 8 മണിയോടെയാണ് അപകടം. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പ്രസിമ്മ ഡിസൂസയാണ് കെല്‍വിന്റെ മാതാവ്. കൃഷാല്‍ ഡിസൂസ സഹോദരിയാണ്.

രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു. 3395 പേർക്കാണ് ഇന്ത്യയിൽ നിലവിൽ കോവിഡുള്ളത്. കേരളത്തിലാണ് കൂടുതൽ. 1336 കേസുകൾ. മഹാരാഷ്ട്ര(467), ഡൽഹി(375), ഗുജറാത്ത്(265), കർണാടക(234) സംസ്ഥാനങ്ങളിലും കേസുകൾ വർധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 മരണങ്ങളും റിപ്പോർട്ട് ചെയ്തു.മേയ് 22ന് 257 കോവിഡ് കേസുകൾ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. കോവിഡ് വകഭേദങ്ങളായ എൻബി.1.8.1, എൽഎഫ്.7, എക്സ്എഫ്ജി,ജെഎൻ.വൺ എന്നിവയാണ് വ്യാപനത്തിനു കാരണമായത്. നിരീക്ഷണം തുടരുകയാണെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ അറിയിച്ചു.

സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് ശമനം, നാല് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങള്‍ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.നിലവില്‍ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്. പ്രത്യേക ജാഗ്രത നിര്‍ദ്ദേശം തുടരുന്ന സാഹചര്യത്തില്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. …

ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിനു വാളയാർ കേസിലെ പ്രതി അറസ്റ്റിൽ. വാളയാർ അട്ടപ്പുളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അരുൺ പ്രസാദ്(24) ആണ് പിടിയിലായത്. വാളയാർ കേസിൽ ജുവനൈൽ കോടതി ഇയാൾക്കു ജാമ്യം നൽകിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണു വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. …

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ആക്രമിക്കാൻ ഒരുങ്ങി, വെടിവെച്ച് കീഴ്‌പ്പെടുത്തി വനിതാ എസ്ഐ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ വനിതാ എസ്ഐ വെടിവെച്ച് കീഴ്‌പ്പെടുത്തി. പ്രതിയായ കമൽ കിഷോറിനെയാണ് സബ് ഇൻസ്‌പെക്ടർ സക്കീന ഖാൻ വെടിവെച്ചത്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. മെയ് 28-ന് മഡെയ്ഗഞ്ച്‌ പ്രദേശത്ത് കിഷോർ ഒളിച്ചിരിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു സംഭവം. ഒളിത്താവളത്തിന് സമീപം എത്തിയ പൊലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെ അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാൻ അതിസാഹസികമായി പ്രതിയെ വെടിവെച്ച് …

സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരും; സ്കൂൾ തുറക്കുന്നതിൽ ഇന്നത്തെ കാലാവസ്ഥ നിർണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 4 വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കുമെന്നാണ് നിലവിലെ തീരുമാനമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു. എന്നാൽ ഞായറാഴ്ചത്തെ ഉൾപ്പെടെ കാലാവസ്ഥ സാഹചര്യം വിലയിരുത്തിയതിനു ശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി ഇക്കാര്യത്തിൽ മാറ്റം വരുത്തണമോയെന്നു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ മഴയിൽ നേരിയ കുറവ് വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകി. …

മകളുടെ വിവാഹ തലേന്ന് കേക്ക് തൊണ്ടയിൽ കുടുങ്ങി; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മലപ്പുറം: കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. താനാളൂർ മഹല്ല് ജുമാ മസ്ജിദിന് സമീപം സൈനബ (44)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് ചായ കുടിക്കുന്നതിനിടെ പലഹാരമായ കപ്പ് കേക്കിന്റെ അവശിഷ്ടം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. ശനിയാഴ്ച സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം. പ്രത്യേകസാഹചര്യത്തിൽ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് …