ഹോട്ടല്‍ പരിശോധനയ്ക്ക് എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ തൂക്കു പാത്രം കൊണ്ട് ആക്രമിച്ച കേസ്; കുണ്ടങ്കാരടുക്കയിലെ അണ്ണി പ്രഭാകരന് രണ്ടു വര്‍ഷം തടവും പിഴയും

കാസര്‍കോട്: അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്ന കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ. കുമ്പള, കോയിപ്പാടി, കുണ്ടങ്കാരടുക്കയിലെ കെ. പ്രഭാകര എന്ന അണ്ണി പ്രഭാകര (61)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. 2021 ഏപ്രില്‍ രണ്ടിന് രാത്രി 8മണിക്കാണ് കേസിനാസ്പദമായ സംഭവം. കുണ്ടങ്കാരടുക്കയിലെ ജനത ഹോട്ടലില്‍ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരായ കെ. വിനോജ്, വി. ബാബുരാജ് എന്നിവരെ തൂക്കു പാത്രം കൊണ്ടു തലക്കു അടിക്കുകയും കൈയില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കുമ്പള എസ്.ഐയായിരുന്ന എം. മനോജാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, എം. ചിത്രകല എന്നിവര്‍ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page