സാമൂഹ്യ മാധ്യമം വഴി കലാപാഹ്വാനം; വാട്സാപ്പിൽ ശബ്ദ സന്ദേശം ഇട്ട ആൾ പിടിയിൽ

കാസർകോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി മത സ്പർദ്ധ ഉണ്ടാക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമായ സന്ദേശം പ്രചരിപ്പിച്ച ആളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയും ഇപ്പോൾ ചൗക്കി കാരോട് സ്കൂളിനു സമീപം താമസക്കാരനുമായ അബ്ദുൾ ലത്തീഫ്(47 ) ആണ് പിടിയിലായത്. കുമ്പള- മഞ്ചേശ്വരം ഭാഗത്തുള്ള പൊതുജന വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ വോയിസ് സന്ദേശങ്ങൾ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢിയുടെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻചാർജ് പി നളിനാക്ഷന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശ്രീദാസ് എം വി, പ്രേമരാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇത്തരം പ്രവർത്തിയിൽ ഏർപെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

You cannot copy content of this page