ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് കീഴടങ്ങി

തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. തൊട്ടുപിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. രണ്ടുമാസം മുമ്പാണ് ഉദ്യോഗസ്ഥയായ യുവതിയെ തിരുവനന്തപുരത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നില്‍ ഐബി ഉദ്യോഗസ്ഥനായ സുകാന്ത് ആണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടെ സര്‍വ്വീസില്‍ നിന്നു പിരിച്ചു വിട്ടു. ഇതോടെ സുകാന്ത് ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷ നല്‍കുകയായിരുന്നു. ജാമ്യം അനുവദിച്ചാല്‍ അത് കേസിനെ ഗുരുതരമായി ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പ്രതിയെ തിരുവനന്തപുരം സിറ്റി പൊലീസിനു കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page