മഴ; 27 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി കെഎസ്ഇബി, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം, മലപ്പുറത്ത് വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ രൂക്ഷമായിക്കൊണ്ടിരിക്കെ ശക്തമായ കാറ്റിലും മഴയിലും 27 കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്ഇബി. ഇതുവരെ 257 ഹൈടെൻഷൻ പോസ്റ്റുകളും 2505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. ഇതിൽ 5,39,976 പേർക്കു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചതായും കെഎസ്ഇബി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാറ്റും മഴയും കനത്തതോടെ പലേ ടത്തും ഉരുൾ പൊട്ടൽ, മണ്ണിടി ച്ചിൽ ഭീഷണിയുമുണ്ട്. ജലാശയങ്ങളിൽ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി എന്നിവയും സാഹസിക വിനോദ പരിപാടികളും ട്രക്കിങ്ങും നിരോധിച്ചു. മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page