പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലമറിയാൻ വെബ്സൈറ്റുകളും ആപ്പുകളും

തിരുവനന്തപുരം: പ്ലസ്ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. 3.30 മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in  എന്നീ സൈറ്റുകളിലൂടെ ഫലമറിയാം. SAPHALAM 2025, iExaMS-Kerala, PRD Live എന്നീ ആപ്പുകളിലും ഫലം ലഭ്യമാണ്. 4,44,707 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. 26,178 പേർ വിഎച്ച്എസ്ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു വിജയം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page