കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസില്‍ ആരോപണവിധേയരായ 6 വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫലം പ്രഖ്യാപിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കും. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
നേരത്തേ ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പരീക്ഷ സെന്ററുകളിലേക്കു വിദ്യാര്‍ഥി, യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു.
ഫെബ്രുവരി 28നാണ് പത്താം ക്ലാസുകാരനായ ഷഹബാസ് വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
