കാസര്‍കോട്: എക്‌സൈസ് സംഘത്തെ കണ്ട് മയക്കുമരുന്നും കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. ഉപ്പള, ഹിദായത്ത് നഗര്‍ സ്വദേശിയും ഇപ്പോള്‍ പെര്‍ള, കണ്ണാടിക്കാനയില്‍ താമസക്കാരനുമായ അബ്ദുല്‍ ലത്തീഫ് എന്ന ചോക്കിരി ലത്തീഫി (43)നെയാണ് ബദിയടുക്ക പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുധീറും സംഘവും അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെ കണ്ണാടിക്കാനയിലെ വീട്ടില്‍ വച്ചാണ് അറസ്റ്റ്. ഇയാളില്‍ നിന്നു 6.30 ഗ്രാം എംഡിഎംഎ പിടികൂടി.
പൊലീസ് സംഘത്തില്‍ എസ്‌ഐ സുമേഷ്, എഎസ്‌ഐ സുകുമാരന്‍, പ്രൊബേഷന്‍ എസ്‌ഐ രൂപേഷ്, പൊലീസുകാരായ അനിത, ദിനേശന്‍, സ്‌ക്വാഡ് അംഗങ്ങളായ ഷാജു, രാജേഷ്, സജീഷ് എന്നിവരും ഉണ്ടായിരുന്നു.
അബ്ദുല്‍ ലത്തീഫിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.