കണ്ണൂർ: ധർമ്മടത്ത് മാഹി മദ്യവുമായി യുവതി അറസ്റ്റിൽ. ധർമ്മടം സ്വദേശി സ്വീറ്റിയാണ് പിടിയിലായത്. 36 കുപ്പി മദ്യം സ്വീറ്റിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. അട്ടാരക്കുന്നിലെ വീട്ടിൽ മദ്യ വിൽപ്പന നടക്കുന്നെന്ന പരാതിയെത്തുടർന്ന് തലശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് യുവതിയുടെ മദ്യവിൽപ്പന പിടിയിലായത്. തലശ്ശേരി റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ദീപക്ക് കെ.എംഉം സംഘവും രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി ധർമ്മടം ഭാഗത്ത് നടത്തിയ പരിശോധയിൽ ആണ് മദ്യം പിടികൂടിയത്. മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു സ്വീറ്റി. പ്രതിയെ കോടതിയിൽ ഹാജരാക്കും. എക്സൈസ് സംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഐശ്വര്യ പി.പി, ദീപ എം , പ്രസന്ന എം കെ, പ്രിവൻ്റീവ് ഓഫീസർ എന്നിവർ ഉണ്ടായിരുന്നു.
