മാവിൽ നിന്ന് വീണ് മകൻ മരിച്ചു; പിന്നാലെ ചികിത്സയിലായിരുന്ന മാതാവും മരിച്ചു, രണ്ടുപേരുടെയും മരണം ഒരേ ദിവസം

കോഴിക്കോട്: കൊയിലാണ്ടി മൂടാടിയില്‍ മാവില്‍ നിന്ന് വീണ് മകന്‍ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന മാതാവും മരിച്ചു. മൂടാടി വടക്കെ ഇളയിടത്ത് നാരായണി (87)യും മകന്‍ അശോകനു (65)മാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12:30 യോടെ മാവിന്റെ മുകളില്‍ നിന്ന് താഴെ വീണാണ് അശോകന്‍ മരിച്ചത്. കുറച്ചു സമയത്തിനുള്ളില്‍ മാതാവ് നാരായണി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മകന്‍ മരിച്ച വിവരം മാതാവ് അറിഞ്ഞിരുന്നില്ല. രണ്ടുപേരുടെയും സംസ്‌ക്കാരം ചൊവ്വാഴ്ച വീട്ടുവളപ്പില്‍ നടക്കും. പരേതനായ കണാരനാണ് നാരായണിയുടെ ഭര്‍ത്താവ്. മക്കള്‍: പ്രേമന്‍, പുരുഷോത്തമന്‍, ശോഭന, പ്രമീള, പരേതനായ അശോകന്‍. മരുമക്കള്‍: ഷൈജ, റീജ, ഷിജ, ഭാസ്‌ക്കരന്‍, അശോകന്‍. സഹോദരങ്ങള്‍: പരേതരായ ചോയിച്ചി, മാണിക്യം, മാത, കല്യാണി, കണാരന്‍, മാധവി, ജാനകി. അശോകന്റെ ഭാര്യ: ഷൈജ. മക്കള്‍: അഭിനന്ദ്, ആദര്‍ശ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page