തളിപ്പറമ്പ്: വില്‍പനക്കായി കൊണ്ടുപോകുന്ന ഒരു കിലോ കഞ്ചാവുമായി മൂന്ന് അസാം സ്വദേശികള്‍ എക്സൈസിന്റെ പിടിയിലായി. സമീറുദ്ധീന്‍(31), ജാഹിറുല്‍ ഇസ്ലാം (19), അസ്സറുല്‍ ഇസ്ലാം(19) എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്-പൂവ്വം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനക്കിടെ ഒരു ബൈക്കില്‍ മൂവരും എത്തുകയാണ്. സംശയം തോന്നിയ സംഘത്തെ എക്‌സൈസ് പരിശോധിച്ചപ്പോഴാണ്
1.100 കിലോ കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. വില്‍പന നടത്താന്‍ കൊണ്ടുപോകുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു. അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ അഷറഫ് മലപ്പട്ടം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മാരായ കെ.വി.നികേഷ്, ഉല്ലാസ് ജോസ്, ഇബ്രാഹിം ഖലീല്‍, സിവില്‍ എക്സൈസ് ഓഫീസര്‍ പി.ആര്‍.വിനീത്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.വി.സുനിത, എന്‍.സുജിത, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.പ്രകാശന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
