മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 84 എംബിബിഎസ് വിദ്യാര്‍ഥിനികള്‍ ചികിത്സയില്‍, ഭക്ഷ്യവിഷബാധ ഉണ്ടായത് ബട്ടര്‍ ചിക്കനില്‍ നിന്നെന്നു സംശയം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 84 എംബിബിഎസ് വിദ്യാര്‍ഥികള്‍ ചികിത്സയില്‍. ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. വ്യാഴാഴ്ച ഹോസ്റ്റലില്‍ വെജിറ്റേറിയന്‍ ഭക്ഷണവും നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണവും നല്‍കിയിരുന്നു. ഇതില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബട്ടര്‍ ചിക്കനും ഫ്രൈഡ്റൈസുമാണ് ഭക്ഷണമായി നല്‍കിയത്. ഇതില്‍ ബട്ടര്‍ ചിക്കനില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. പലരും ഛര്‍ദിയും വയറിളക്കവും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.ഭക്ഷ്യസുരക്ഷാ വിഭാഗം …