മുക്കുപണ്ടം പണയംവച്ച് തട്ടിയത് നാലര ലക്ഷം, പിടിക്കപ്പെടാതിരിക്കാന്‍ സ്വന്തം മരണവാര്‍ത്ത പത്രത്തില്‍ നല്‍കി, മുങ്ങി നടന്ന പ്രതി ഒടുവില്‍ അറസ്റ്റില്‍

പാലക്കാട്: തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാന്‍ മരണപ്പെട്ടെന്ന് സ്വയം വാര്‍ത്ത കൊടുത്തു പത്രത്തില്‍ പ്രസിദ്ധീകരിച്ച് മുങ്ങിയ ആള്‍ പിടിയില്‍. പാലക്കാട് പെരുമ്പായിക്കാട് വില്ലേജില്‍ കുമാരനല്ലൂര്‍ കരയില്‍ മയാലില്‍ വീട്ടില്‍ സജീവ് എം.ആറിനെയാണ് കൊടൈക്കനാലില്‍ നിന്ന് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റു ചെയ്തത്. മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കുമാരനല്ലൂരിലുള്ള സ്വര്‍ണ്ണ പണയസ്ഥാപനത്തില്‍ നാലര ലക്ഷം രൂപ തട്ടിപ്പ് നടത്തിയ ശേഷം പ്രതി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 2024-ലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. തട്ടിപ്പു നടത്തിയ ശേഷം ഇയാള്‍ മരണപ്പെട്ടു പോയതായും ചെന്നൈയിലെ അഡയാറില്‍ സംസ്‌കാരം നടത്തിയതായും പത്രവാര്‍ത്ത നല്‍കി. അതിന് ശേഷം ഒളിവില്‍ പോവുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് ടി, സബ് ഇന്‍സ്പെക്ടര്‍ അനുരാജ് എം എച്ച്, എസ്‌ഐ സത്യന്‍ എസ് , എസ്.സി.പി.ഒ രഞ്ജിത്ത് , സി.പി.ഒ അനൂപ് എന്നിവരുടെ നേതൃത്വലുള്ള പൊലീസ് സംഘമാണ് പ്രതിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ഇതേ തരത്തിലുള്ള കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark