ജോലി വാഗ്ദാനം ചെയ്ത് പ്രായ പൂർത്തിയാകാത്ത അസം സ്വദേശിനിയെ കേരളത്തിലെത്തിച്ച്അനാശാസ്യ പ്രവർത്തനം: കമിതാക്കൾ അറസ്റ്റിൽ

കോഴിക്കോട്: അസം സ്വദേശിയായ 17 വയസ്സുകാരിയെ ജോലി വാഗ്ദാനം ചെയ്ത് നാട്ടിലെത്തിച്ചു അനാശാസ്യപ്രവർത്തനം നടത്തിയ യുവതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ഫുർഖാൻ അലി(26), അക്ലീമ ഖാതുൻ(24) എന്നിവരെയാണ് കോഴിക്കോട് ടൗൺ പൊലസ് ഒഡിഷയിൽ നിന്ന് പിടികൂടിയത്.ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടിയുമായി ഇവർ ബന്ധം സ്ഥാപിച്ചത്. കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തി നൽകാമെന്നു വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ അസമിൽ നിന്നു കേരളത്തിലെത്തിച്ചു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനു സമീപമുള്ള ലോഡ്ജിൽ പൂട്ടിയിട്ട് അനാശാസ്യ പ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയെ പലർക്കും …

പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനത്തിൽ അനിശ്ചിതത്വം;കേന്ദ്രസർക്കാർ ഇടപെടണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: വെടിനിർത്തൽ നിലവിൽ വന്നിട്ടും അബദ്ധത്തിൽ അതിർത്തി കടന്നതിനു പാക്കിസ്താൻ പിടിച്ചുവച്ചിരിക്കുന്ന ബിഎസ്എഫ് ജവാന്റെ മോചനം വൈകുന്നു. പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാൻ പൂർണം സാഹു വിനെക്കുറിച്ച് ഇപ്പോൾ അപ്ഡേറ്റ് നൽകാനാകില്ലെന്നണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾവാർത്ത സമ്മേളനത്തിൽ പ്രതികരിച്ചത്.പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഏപ്രിൽ 23നാണ് ഫിറോസ്പൂരിലെ ഇന്ത്യ-പാക് അതിർത്തിയിൽ കർഷകരെ സഹായിക്കുന്നതിനിടെ സാഹു അബദ്ധത്തിൽ നിയന്ത്രണ രേഖ മുറിച്ചു കടന്നത്. പിന്നാലെ സാഹുവിനെ കസ്റ്റഡിയിലെടുത്ത പാക്കിസ്താൻ സാഹു വിൻ്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. സാഹുവിന്റെ മോചനം സംബന്ധിച്ച് ബിഎസ്എഫും …

ചാത്തങ്കൈ മാണിയിലെ വള്ളിയോടൻ രമണി അമ്മ അന്തരിച്ചു

കാസർകോട് : ചാത്തങ്കൈ മാണിയിലെ പരേതനായ പേറയിൽ ചന്തു നായരുടെ ഭാര്യ വള്ളിയോടൻ രമണി അമ്മ (82) അന്തരിച്ചു. മക്കൾ: പി.വി.സുകുമാരൻനായർ (റിട്ട.റയിൽവെ ), സാവിത്രി, വിജയൻ നായർ (ദുബായ്),രാധാകൃഷ്ണൻ നായർ (ദുബായ്) . മരുമക്കൾ: നിർമ്മല , മേലത്ത് കുഞ്ഞിരാമൻ നായർ, സുജാത, രേഷ്മ.സഹോദരി: പരേതയായ കാർത്യായനി കോളോട്ട്. സംസ്ക്കാരം ബുധനാഴ്ചരാവിലെ കുടുംബ ശ്മശാനത്തിൽ .

3 കുട്ടികളെ കാണാനില്ല, ട്രെയിനിൽ കയറി പോയെന്ന് സംശയം, സൂചനകളില്ലെന്ന് ബന്ധുക്കൾ

കൊച്ചി: എറണാകുളം ഫോർട് കൊച്ചിയിൽ നിന്നു കാണാതായ 3 വിദ്യാർഥികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. മട്ടാഞ്ചേരി ടിഡി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് അഫ്രീദ്, ആദിൽ മുഹമ്മദ്, അഫ്രീദിന്റെ സഹോദരനായ ആറാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഹഫീസ് എന്നിവരെയാണ് തിരയുന്നത്. ചൊവ്വാഴ്ച രാവിലെ 11ന് ശേഷം മൂവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇവർ ട്രെയിൻ കയറി പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഇവർ എങ്ങോട്ടു പോയെന്നോ യാത്രാ …

ബെംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ചു മറിഞ്ഞു: ബസ് ഇടിച്ചു കയറി, പിഞ്ചു കുഞ്ഞ് മരിച്ചു. 6 പേർക്ക് പരുക്ക്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ കാർ ഡിവൈഡറിൽ ഇടിച്ച് മറഞ്ഞുണ്ടായ അപകടത്തിൽ പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം. 6 പേർക്ക് പരുക്കേറ്റു.കണ്ണൂർ കേളകം ചെങ്ങോത്ത് കൊളക്കാട് കാരിച്ചിറയിൽ അതുൽ-അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യൻ(1) ആണ് മരിച്ചത്. കാർലോയുടെ അമ്മ അലീന(33), സഹോദരൻ സ്റ്റീവ്(3) ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു.ചന്നപട്ടണയിൽ ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് അപകടം. കണ്ണൂരിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കാർ റോഡിലെ വെള്ളക്കെട്ടിൽ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞു. ഡ്രൈവർ ആന്റണി വാഹനത്തിൽ കുടുങ്ങിയവരെ …

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 53 വയസ്സുകാരന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ

ഇടുക്കി: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ 53 വയസ്സുകാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 53,500 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ വീട്ടിൽ ലെനിൻ കുമാറിനാണ് ശിക്ഷ ലഭിച്ചത്. ഇടുക്കി അതിവേഗ കോടതിയുടേതാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നര വർഷം കൂടി തടവ് അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.2020ലാണ് കേസിനാസ്പദമായ സംഭവം. അലക്കുന്നതിനും കുളിക്കുന്നതിനും മുതിരപ്പുഴയിൽ എത്തിയ പെൺകുട്ടിയെ ഇയാൾ പാറയുടെ മറവിൽ വച്ച് പീഡിപ്പിച്ചു. പിന്നീട് ശാരീകാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ …

കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം: സീനിയർ അഭിഭാഷകനെ താത്ക്കാലികമായി പുറത്താക്കി ബാർ അസോസിയേഷൻ

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഭിഭാഷകൻ ബെയ്ലിൻ ദാസിനെ ബാർ അസോസിയേഷൻ താത്ക്കാലികമായി പുറത്താക്കി.ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ ബെയ്ലിൻ മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിച്ച സംഭവത്തിലാണ് നടപടി.ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. ഇരുവരും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശ്യാമിലിയെ ബെയ്ലിൻ മർദിച്ചത്. അടിയേറ്റു താഴെ വീണ തന്നെ അവിടെ നിന്ന് എടുത്ത് വീണ്ടും അടിച്ചതായി ശ്യാമിലി ആരോപിക്കുന്നു.തങ്ങൾ ഇരയ്ക്കൊപ്പമാണെന്നും നീതി ലഭിക്കാനായി ഒപ്പം നിൽക്കുമെന്നും ബാർ …

കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മോപ്പ് സറ്റിക് കൊണ്ട് മുഖത്തടിച്ചു; ഗുരുതര പരുക്ക്

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയ്ക്കു സീനിയർ അഭിഭാഷകന്റെ ക്രൂര മർദനം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്ലിൻ ദാസ് മോപ്പ് സ്റ്റിക് ഉപയോഗിച്ച് മുഖത്ത് അടിക്കുകയായിരുന്നു. പരുക്കേറ്റ അഭിഭാഷകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം.3 വർഷമായി ശ്യാമിലി ബെയ്ലിന്റെ ജൂനിയറായി പ്രവർത്തിക്കുന്നുണ്ട്. കാരണം പറയാതെ ജൂനിയർ അഭിഭാഷകരെ ജോലിയിൽ നിന്നു പുറത്താക്കുന്നത് ബെയ്ലിന്റെ പതിവാണ്. ശ്യാമിലി ജോലിക്കു കയറിയതിനു ശേഷം എട്ടോളം പേരെ പുറത്താക്കി. ഇത്തരത്തിൽ ഇന്നലെ ഫോണിൽ വിളിച്ചു …

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യത

കാസര്‍കോട്: ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നു അറിയിപ്പില്‍ പറയുന്നു.ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടു കഴിഞ്ഞാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം. ജനലും വാതിലും അടച്ചിടണം. ജനലിനും വാതിലിനുമടുത്ത് നില്‍ക്കരുതെന്നും ഭിത്തിയിലും തറയിലും സ്പര്‍ശിക്കരുതെന്നും അറിയിപ്പില്‍ പറഞ്ഞു. ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. ഇത്തരം സമയങ്ങളില്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ വൃക്ഷങ്ങള്‍ക്കു ചുവട്ടില്‍ …

സിബിഎസ്ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.cbse.gov.in, cbseresults.nic.in, results.cbse.nic.in സൈറ്റുകളില്‍ പരീക്ഷാഫലം അറിയാവുന്നതാണ്. 12-ാം ക്ലാസില്‍ 87.98 ശതമാനവും 10ാം ക്ലാസില്‍ 93.60 ശതമാനവും 10ാംക്ലാസില്‍ 22,38,827 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 20,95,467 പേര്‍ വിജയിച്ചു. 12-ാം ക്ലാസില്‍ 16,21,224 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 14,26,420 പേര്‍ വിജയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പഞ്ചാബിലെ ആദംപൂര്‍ വിമാനത്താവളത്തിലെത്തി; ഇന്ത്യന്‍ സേന സന്തോഷം കൊണ്ടു പ്രധാനമന്ത്രിയെ പൊതിഞ്ഞു

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള വെടിനിറുത്തലിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച പഞ്ചാബിലെ ആദംപൂര്‍ വിമാനത്താവളത്തിലെത്തി സൈനികരുമായി ആഹ്ലാദം പങ്കുവച്ചു. ഭാരത് മാതാ കീ ജയ്, വന്ദേഭാരതം എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സൈനികര്‍ പ്രധാനമന്ത്രിയെ വരവേറ്റത്. സംഘര്‍ഷ ഭൂമിയിലെത്തിയ പ്രധാനമന്ത്രിയെ സൈനികര്‍ സന്തോഷം കൊണ്ടു പൊതിഞ്ഞു. പി.ഒ.കെയിലെയും പാക്കിസ്ഥാനിലെയും ഒന്‍പതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനു പ്രതികാരമായി പാക്കിസ്ഥാന്‍ വ്യോമസേന ആദംപൂര്‍ വിമാനത്താവളം തകര്‍ക്കാന്‍ നടത്തിയ ശ്രമവും ഇന്ത്യന്‍ സേന തകര്‍ക്കുകയായിരുന്നു.സന്ദര്‍ശനത്തെക്കുറിച്ച് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു: ”ഇന്നു രാവിലെ ഞാന്‍ എ.എഫ്.എസ് ആദംപൂരില്‍ …

ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ മൂന്നു ഭീകരരെ കൂടി ഇന്ത്യന്‍ സേന വധിച്ചു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന നിഷ്ഠൂര കൂട്ടക്കൊലപാതകത്തിലെ പങ്കാളികളാണ് ഇവരെന്നു സൈനിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യക്കു നേരെയുണ്ടാവുന്ന ഏതു ഭീകരാക്രമണത്തേയും യുദ്ധ നടപടിയായി കാണുമെന്നും അതേ രീതിയില്‍ തിരിച്ചടിക്കുമെന്നും ഇന്ത്യ മുന്നറിയിച്ചു. ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരസംഘത്തില്‍ ഒരാള്‍ കൂടി ഉണ്ടായിരുന്നിരിക്കാമെന്നു ഇന്ത്യന്‍ സേന സംശയിക്കുന്നു.കുല്‍ഗാമിലാണ് ഭീകരര്‍ സേനയുമായി ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പിന്നീട് ഷോപ്പിയാനിലെ വനമേഖലയിലേക്കു …

കഞ്ചാവ് കേസ്; രണ്ടുമാസം മുമ്പ് ജയിലില്‍ നിന്നു ഇറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍

കാസര്‍കോട്: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി പിടിയില്‍. പടന്ന, ആലക്കാലിലെ ടി എസ് റത്തീഖി (52)നെയാണ് ചന്തേര പൊലീസ് ഇന്‍സ്പെക്ടര്‍ പി പ്രശാന്തും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 180 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.തിങ്കളാഴ്ച രാത്രി വടക്കേപ്പുറത്തുവച്ചാണ് അറസ്റ്റ്. കഞ്ചാവു കേസുകളില്‍ പ്രതിയായ റത്തീഖ് രണ്ടുമാസം മുമ്പാണ് ജയിലില്‍ നിന്നു ഇറങ്ങിയിരുന്നത്. ഈ വിവരമറിഞ്ഞ് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

സാത്താന്‍സേവ: നന്തന്‍കോട് കൂട്ടക്കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും, കൊല്ലപ്പെട്ടത് മാതാപിതാക്കളും സഹോദരിയും ബന്ധുവും

തിരുവനന്തപുരം: മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. തിരുവനന്തപുരം, നന്തന്‍കോട്ടെ കേഡല്‍ ജീന്‍സണ്‍ രാജ (34)യെ ആണ് ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണു ശിക്ഷിച്ചത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതിക്കു വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. 2017 ഏപ്രില്‍ മാസത്തിലാണ് നന്തന്‍കോട്ടെ റിട്ട. പ്രൊഫ. രാജതങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ …

നല്ല ആരോഗ്യമാണ് ജീവിതത്തിലെ പ്രധാന ഘടകം: രജ്ഞി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍

കാസര്‍കോട്: പണവും കാറും ആര്‍ഭാടവും അല്ല നല്ല ആരോഗ്യമാണ് ജീവിതത്തിലെ പ്രധാന ഘടകമെന്ന് രജ്ഞി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബ്, നെഹ്റു യുവ കേന്ദ്ര, എന്നിവയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലേക്ക് സ്നേഹസമ്മാനം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യമുണ്ടെങ്കില്‍ നല്ല ജീവിതമുണ്ടാകും. അപ്പോഴെ മറ്റുള്ളവ കൊണ്ട് ഗുണമുണ്ടാകുവെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോഴേ മറ്റുള്ളവരുടെ വേദനകള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. ഡയാലിസ് രോഗികള്‍ക്ക് സഹായകവുമായി …

കാല്‍നടയാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു

പയ്യന്നൂര്‍: കാല്‍നട യാത്രക്കാരന്‍ ബൈക്കിടിച്ച് മരിച്ചു. അന്നൂര്‍, പടിഞ്ഞാറെക്കരയിലെ വാഴവളപ്പില്‍ നാരായണന്‍ (85) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരമണിയോടെ അന്നൂര്‍ അമ്പലത്തിനു സമീപത്താണ് അപകടം. സാരമായി പരിക്കേറ്റ നാരായണനെ പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ടി.വി കാര്‍ത്യായനി. മക്കള്‍: പുഷ്പലത, സുധീര്‍. മരുമക്കള്‍: രവീന്ദ്രന്‍ (കോഴിക്കോട്), കെ.പി റീത്ത (വെള്ളൂര്‍). സഹോദരങ്ങള്‍: വി.വി തമ്പായി, വി.വി സരോജിനി, വി.വി ജാനകി, വി.വി കാര്‍ത്യായനി. അപകടത്തില്‍ പയ്യന്നൂര്‍ പൊലീസ് …

200 പേരെ പീഡിപ്പിച്ച കേസില്‍ 9 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കോയമ്പത്തൂര്‍: ഡോക്ടര്‍മാര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുള്ള 200 പേരെ ബലാത്സംഗത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയാക്കിയ കേസിലെ ഒന്‍പതു പ്രതികളെയും കോയമ്പത്തൂര്‍ മഹിളാ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.ശബരിരാജന്‍ എന്ന റിശ്യന്ത് (32), തിരുനാവുകരശു (34), ടി. വസന്ത കുമാര്‍ (30), എം. സതീഷ് (32), ആര്‍ മണി എന്ന മണിവര്‍ണന്‍, പി ബാബു (33), ഹാരോണ്‍പോള്‍ (32), അരുളാനന്ദം (39), അരുണ്‍ കുമാര്‍ (33) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി രാവിലെ കണ്ടെത്തിയിരുന്നു. 2016 മുതല്‍ …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രീഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്‍പത് കോടി രൂപ വിലമതിക്കുന്ന ഹൈബ്രീഡ് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. കണ്ണൂര്‍, മട്ടന്നൂര്‍, ഇടവേലിക്കല്‍ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പ്രിന്റിജല്‍ (35), തലശ്ശേരി ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ അബുദാബിയില്‍ നിന്നുമെത്തിയ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരന്‍ കൊണ്ടു വന്ന കഞ്ചാവാണ് പിടിയിലായത്. കഞ്ചാവ് കൊണ്ടുവന്ന ആള്‍ രക്ഷപ്പെട്ടു. കഞ്ചാവ് ഏറ്റുവാങ്ങാന്‍ എത്തിയവരാണ് പിടിയിലായത്.വിമാനത്താവളത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കറങ്ങി നടക്കുകയായിരുന്നു കണ്ണൂര്‍ സ്വദേശികള്‍. ഇവരുടെ …