കാസര്‍കോട്: പത്തുഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കുമ്പള, കോയിപ്പാടി, ബദ്‌രിയ്യ നഗര്‍, നീരോളി വീട്ടില്‍ അഫ്‌സ (28)ലിനെയാണ് കുമ്പള എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ഡി മാത്യുവും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.വി മനാസ്, സി.ഇ.ഒമാരായ വി ജിതേഷ്, എം. ധനേഷ്, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
