കാസര്‍കോട്: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയ്ക്ക് കൂട്ടിരിക്കാന്‍ എത്തിയ ഭര്‍ത്താവ് കുളിമുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കാഞ്ഞിരോട്, കുടുക്കുമൊട്ടയിലെ ബൈത്തുല്‍ ഇസത്തിലെ സി.സാദിഖ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
എട്ടാം നിലയിലുള്ള കുളിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു സാദിഖ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: റസിയ. മക്കള്‍: സഹല്‍, ഷസിന്‍, അജ്വ. പരിയാരം പൊലീസ് കേസെടുത്തു.
