കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ ആരോപണവിധേയരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവച്ചു. കേസിൽ പ്രതികളായതിനാലാണ് ഇവരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തത്. നേരത്തേ ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരീക്ഷ സെന്ററുകളിലേക്കു വിദ്യാർഥി, യുവജന സംഘടനകൾ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.
ഫെബ്രുവരി 28നാണ് വിദ്യാർഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
