തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.5 ശതമാനം പേര്‍ വിജയിച്ചു. 61,449 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 71831 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 99.87 ശതമാനം. ഏറ്റവും കുറവ് വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം. പാല, മാവേലിക്കര, വിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചു. എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ വിജയിച്ചവരുടെ കൂട്ടത്തില്‍ മലപ്പുറമാണ് മുന്നില്‍. മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയവരുടെ എണ്ണവും ഇക്കുറി കുറഞ്ഞു. 2331 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 99.27 ശതമാനവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 99.94 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി- മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫലം 4 മണി മുതല്‍ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കും.
https://pareekshabhavan.kerala.gov.in
kbpe.kerala.gov.in
sslcexam.kerala.gov.in
prd.kerala.gov.in