ന്യൂഡല്‍ഹി: ഇന്ത്യാ-പാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) അനിശ്ചികാലത്തേക്കു നിറുത്തിവച്ചു.
ഇന്ത്യ സംഘര്‍ഷത്തിലായിരിക്കുമ്പോള്‍ ക്രിക്കറ്റ് മത്സരം തുടരുന്നതു ആശാവഹമല്ലെന്ന നിലപാടിനെ തുടര്‍ന്നാണിത്. പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ വ്യാഴാഴ്ച ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ സംഘര്‍ഷസാഹചര്യത്തില്‍ നിറുത്തിവച്ചിരുന്നു. തുടര്‍ന്നാണ് മറ്റ് മത്സരങ്ങള്‍ക്കൊപ്പം 25ന് കൊല്‍ക്കത്തയില്‍ അവസാനിക്കേണ്ടിയിരുന്ന ലീഗ് മത്സരങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചതെന്നു ബിസിസിഐ വെളിപ്പെടുത്തി.
