കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് സോണ്‍ ഐ.ജി പി. രാജ്പാല്‍ മീണ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി. നളിനാക്ഷന്‍ ആധ്യക്ഷം വഹിച്ചു.

എഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, ഡിവൈ.എസ്.പി സി.കെ സുനില്‍കുമാര്‍, കെപിഒഎ ജോ.സെക്രട്ടറി പി.പി മഹേഷ്, ഇ.വി പ്രദീപന്‍, എ.പി സുരേഷ്, ഗിരീഷ് ബാബു, കെ.പി.വി രാജീവന്‍ എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ കെപിഒഎ ജില്ലാ പ്രസിഡന്റ് പി. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് ചീഫ് ബി.വി വിജയഭരത് റെഡ്ഡി മുഖ്യാതിഥിയായിരുന്നു.
അസോ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്‍, വി. ഉണ്ണികൃഷ്ണന്‍, രാജ്കുമാര്‍ ബി, പ്രേംജി കെ. നായര്‍, പി. രവീന്ദ്രന്‍, മഹേന്ദ്രന്‍ എം, രതീശന്‍ കെ.കെ, തമ്പാന്‍ ടി പ്രസംഗിച്ചു.