കൊല്ലം: വിദേശ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള ഹൈബ്രിഡ് കഞ്ചാവും 89.2 മില്ലി ഗ്രാം എൽ എസ് ഡി സ്റ്റമ്പുകളുമായി യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കൊല്ലം കല്ലുംതാഴത്ത് വച്ചാണ് വൻ ലഹരിമരുന്ന് ശേഖരവുമായി യുവാവിനെ അറസ്റ്റ് ചെയ്തത്. 27 വയസ്സുകാരനായ അവിനാശ് ശശിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും വിദേശരാജ്യങ്ങളിൽ കാണുന്ന വൈറ്റ് റാന്റ്സ്, ബ്ലാക്ക് ബെറി, സ്ട്രോൺ ആപ്പിൾ, കോപ്പർ കുഷർ, കുക്കി ഗലാട്ടോ, മിഷിഗൺ, റെയിൻബോ ഷെർലറ്റ് എന്നീ ഇനങ്ങളിലുള്ള ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ഒപ്പം 89.2 മില്ലിഗ്രാം എൽഎസ്ഡി സ്റ്റാമ്പുകളും ഇയാളിൽ നിന്നു പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഒളിപ്പിച്ച ലഹരി മരുന്നുകൾ പിടി കൂടിയത്.
ഇയാൾക്കു എങ്ങനെയാണ് ലഹരി മരുന്ന് ലഭിച്ചതെന്നും ആരാണു നൽകിയതെന്നും കണ്ടെത്താൻ അന്വേഷണം തുടരുന്നതായി എക്സൈസ് അറിയിച്ചു.
