കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടംകുഴിയിൽ വൻ തീടുത്തം. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം റോഡിൽ പ്രവർത്തിക്കുന്ന ശിവഗംഗ ഹാർഡ് വേഴ്സിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റു. പുരുഷു ടൈലർ എന്നയാൾക്കാണ് പരിക്കേറ്റത് .ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കുറ്റിക്കോലിൽ നിന്നും എത്തിയ ഫയർഫോഴ്സും ബേഡകം പൊലീസും നാട്ടുകാരും തീ കെടുത്താനുള്ള ശ്രമം തുടരുന്നു. ഷോപ്പിലെ വെൽഡിംഗ് ജോലിക്കിടയിൽ വീണ തീപ്പൊരിയാണ് അപകടത്തിനു ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. പെയിന്റ്, തിന്നർ അടക്കമുള്ള അനുബന്ധ സാധനങ്ങൾ കത്തി നശിച്ചു. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം കണക്കാക്കുന്നു.
