കാസർകോട്: മുൻ കെ.എസ്.ടിഎ നേതാവും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗവും ഹൊസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ പള്ളിക്കര പാക്കത്തെ ജി. അംബുജാക്ഷൻ മാസ്റ്റർ (65) അന്തരിച്ചു ഹൃദയാഘാതം തുടർന്ന് ബുധനാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം .വീട്ടിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല .കൊല്ലം , പുനലൂർ സ്വദേശിയായ അംബുജാക്ഷൻ 40 വർഷങ്ങൾക്ക് മുമ്പാണ് കാസർകോട്ട് എത്തിയത്. അംഗടിമുഗര്‍ , പാക്കം സ്കൂളുകളിൽ ജോലി ചെയ്തശേഷം പരവനടുക്കം ഗവൺമെന്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ആയാണ് വിരമിച്ചത്. കലാ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു .വ്യാഴാഴ്ച ഉച്ചയ്ക്ക് പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കുന്ന മൃതദേഹം വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിക്കും .ഭാര്യ :ഗീത. മക്കൾ: അനൂപ് ,ഡോ. അനീഷ.മരുമക്കൾ: അനുപ്രഭ ,സനിൽ . അംബുജാക്ഷന്റെ നിര്യാണത്തിൽ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു
