കാസര്‍കോട്: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 1.30 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബദിയഡുക്ക, നീര്ച്ചാല്, നെടുവലം തറവാടിലെ ആര്. റോഷന്റെ പരാതിപ്രകാരം സുധീഷിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
രണ്ടുലക്ഷം രൂപ നല്കിയാല് സൈന്യത്തില്‍ ജോലി നേടിത്തരാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നതെന്നു റോഷന് നല്കിയ പരാതിയില്‍ പറയുന്നു. 2023 സെപ്തംബര്‍ 25ന് പരാതിക്കാരന്റെ കാനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നു ഒരു ലക്ഷം രൂപയും സെപ്തംബര്‍ 26ന് ഗൂഗിള്‍ പേ വഴി 30,000 രൂപയും നല്കിയെന്നു പരാതിയില്‍ പറഞ്ഞു.
ജോലി ശരിയാക്കുകയോ, പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് റോഷന് കുമ്പള പൊലീസില്‍ പരാതി നല്‍കിയത്.
